u
അത്തച്ചമയത്തിന്റെ അവതരണഗാനം ചെയർപേഴ്സൺ രമാ സന്തോഷ് റിലീസ് ചെയ്യുന്നു

തൃപ്പൂണിത്തുറ: അത്തച്ചമയത്തിന്റെ ചരിത്രവും പാരമ്പര്യവും ഉൾക്കൊള്ളുന്ന ഞാൻ ഗാനാവിഷ്കാരം മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് റിലീസ് ചെയ്തു.

ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ദീപാങ്കുരൻ സംഗീതംനൽകി

മധു ബാലകൃഷ്ണനാണ് ഗാനം ആലപിച്ചത്.

വൈസ് ചെയർമാൻ കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ പി.ബി. സതീശൻ, വിവിധ കമ്മിറ്റി കൺവീനർമാരായ അഡ്വ. പി.എൽ. ബാബു, ഡി. അർജുനൻ, പി.കെ. ഷിബു, രാജലക്ഷ്മി, രോഹിണി, ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ച സുബ്ബു ചൊവ്വര എന്നിവർ സംസാരിച്ചു.