railway
റെയിൽവേ ട്രാക്കിൽ കുടുങ്ങിയ രണ്ട് പേരുടെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റുമാരായ അൻവർ ഹുസൈൻ, കോപൈലറ്റ് സുജിത് സുധാകരൻ എന്നിവരെ റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ നസ്രീം വാലുഗോത്തി ആദരിക്കുന്നു

ആലുവ: റെയിൽവേ ട്രാക്കിൽ കുടുങ്ങിയ രണ്ടുപേരുടെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റുമാരെ റെയിൽവേ ആദരിച്ചു. ലോക്കോ പൈലറ്റ് അൻവർ ഹുസൈനും കോപൈലറ്റ് സുജിത് സുധാകരനും റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ നസ്രീം വാലുഗോത്തി ഉപഹാരം നൽകി.

അസി. സെക്യൂരിറ്റി കമ്മിഷണർ സുപ്രിയ കുമാർദാസ്, സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ, ചീഫ് ക്രൂ കൺട്രോളർ കെ.സി. ബിജു എന്നിവർ സംസാരിച്ചു. കായിക മേഖലയിലെ മികവിന് എൽ. ലിജിഷ, എസ്. കൃപ എന്നിവരെയും ആദരിച്ചു. എറണാകുളം ഏരിയാ ഓഫീസിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ആദരം.

2025 മാർച്ച് 18ന് തിരുവനന്തപുരം ഷാലിമാർ എക്‌സ്‌പ്രസ് ട്രെയിനിൽ ഡ്യൂട്ടി ചെയ്യുമ്പോഴാണ് ആലുവയ്ക്ക് സമീപം മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ ട്രെയിൻ അതിവേഗം നിറുത്തി ജീവൻരക്ഷിച്ചത്. ഇതുസംബന്ധിച്ച 'കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.