th

കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ 79-ാം മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി.കെ. ഷാജി അദ്ധ്യക്ഷനായി. റിട്ട.കേണൽ (ആർമി ) ജോണി ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോളേജ് മാനേജർ കെ.എൻ. സാജു, പി. ടി.എ പ്രസിഡന്റ് സന്തോഷ് ഇഞ്ചയ്ക്ക , കോളേജ് ചെയർമാൻ ആഫിൻ ടോമി, കെ.എം. സൗമ്യ, അമൽദാസ്. സി.ആർ, വി.എസ്.ജിഷ്ണു , ഷിജി എം.ടി., ലക്ഷ്മി.എം.രാജ്, അഭിജിത് ബിനു എന്നിവർ സംസാരിച്ചു.