കാലടി: മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ 33 -ാം മത് സംസ്ഥാന കാരംസ് ടൂർണമെന്റ് വ്യവസായി പ്രീതി പറക്കാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി. എൽ. പ്രദീപ് അദ്ധ്യക്ഷനായി. സെക്രട്ടറി ഷൈൻ പി. ജോസ്, പി.പി. സുരേന്ദ്രൻ, പി.വി. ലൈജു , ടി.സി. ബാനർജി എന്നിവർ സംസാരിച്ചു. യുവവേദി, ബാലവേദി സബ് കമ്മിറ്റി നേതൃത്വം വഹിച്ചു.