കാഞ്ഞിരമറ്റം: മുസ്‌ലിം ലീഗ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കാഞ്ഞിരമറ്റം മുസ്‌ലിം പള്ളി ജംഗ്ഷനിലും മില്ലുങ്കൽ ജംഗ്ഷനിലും മണ്ഡലം പ്രസിഡന്റ് എം.എം. ബഷീർ മദനി ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി അനസ് ആമ്പല്ലൂർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. അസീസ് ചാലക്കൽ, പി.എസ്. മുഹമ്മദ് ഉക്കാഷ്, വൈക്കം സുബൈർ, അനിൽ കൈതക്കാട്ട്, മോഹനൻ മണക്കാട്ട്, അസീസ് മഞ്ചക്കരി , മാത്യു തോട്ടുകടവിൽ, പ്രകാശൻ കാലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.