കൊച്ചി: ശ്രീനാരായണ സേവാസംഘം മുളവുകാട് പഞ്ചായത്ത് സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി. രാജൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഡ്വ. കെ.പി. ഹരിദാസ് ആദരിച്ചു. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, ഇ.കെ. ഹർഷൻ, കെ.ആർ. കലേശൻ, കെ.വി. സദാനന്ദൻ, പി.എൻ. ജയരാജ് എന്നിവർ പ്രസംഗിച്ചു.