മൂവാറ്രുപുഴ: മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാലകളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുമാരനാശാൻ പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് ദേശിയ പതാക ഉയർത്തി.
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്‌ളിക് ലൈബ്രറിയിൽ ലൈബ്രറി പ്രസിഡന്റ് എം.ജി.ഉണ്ണിക്കൃഷ്ണൻ ദേശിയ പതാക ഉയർത്തി. സി.കെ. ഉണ്ണി, എം.ആർ. ബിനു , കെ.കെ. പുരുഷോത്തമൻ , കെ. ഘോഷ് എന്നിവർ സംസാരിച്ചു.
തൃക്കളത്തൂർ പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി പ്രസിഡന്റ് മാത്യൂസ് വർക്കിയും മാനാറി ഭാവന ലൈബ്രറിയിൽ കെ.എം. രാജമോഹനും, ഈസ്റ്റ് പായിപ്ര യുണൈറ്റഡ് ലൈബ്രറിയിൽ ഉനൈസും പേഴയ്ക്കാപ്പിള്ളി ആസാദ് ലൈബ്രറിയിൽ ഫൈസൽ മുണ്ടങ്ങാമറ്റവും പള്ളിപടി ഫോർവേഡ് ലൈബ്രറിയിൽ സിനാജും കോഴിപ്പിള്ളി എസ്.എൻ ലൈബ്രറിയിൽ വി.കെ. ശിവനും തുടങ്ങി താലൂക്കിലെ 73 ഗ്രന്ഥശാലകളിലും ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.