പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യൂണിയൻ ആസ്ഥനത്ത് യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ദേശീയപതാക ഉയർത്തി. യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിഷേക്, സെക്രട്ടറി നിഖില ദിലീപ്, എം.എഫ്.ഐ കോ-ഓർഡിനേറ്റർ എ.എൻ. ഗോപാലകൃഷ്ണൻ, സുരാജ് എന്നിവർ പങ്കെടുത്തു.