കൊച്ചി: കൊടുങ്ങല്ലൂർ നെടിയതളി ശ്രീശിവക്ഷേത്രത്തിലേക്ക് പ്രമുഖ നടൻ ജാക്കി ഷ്രോഫ് സംഭാവന നൽകിയ മെക്കാനിക്കൽ ആനയെ ഇന്ന് നടയ്ക്കിരുത്തും. മൃഗങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന 'പെറ്റ' സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങ് രാവിലെ 11ന് ബെന്നി ബഹ്‌നാൻ എം.പിയും വി.ആർ. സുനിൽകുമാർ എം.എൽ.എയും ചേർന്ന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് പെറ്റയുടെ ആഭിമുഖ്യത്തിൽ സംഭാവന ചെയ്യുന്ന ഏഴാമത്തെ യന്ത്രആനയാണിത്.