കുമ്പളം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കുമ്പളം ശാഖയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രചാരണ ജാഥ പനങ്ങാട് പൊലീസ് സ്റ്റേഷൻ എസ്.ഐ റഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. ശാഖാ പ്രസിഡന്റ് ഐ.പി. ഷാജി അദ്ധ്യക്ഷനായി. യൂത്ത് യൂണിയൻ സെക്രട്ടറി ശ്രീജിത്ത് ശ്രീധർ ഉദ്ഘാടനം ചെയ്തു. എൻ.പി. മുരളീധരൻ ലഹരിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ശ്രീനാഥൻ വയലക്കാട്, പഞ്ചായത്ത് അംഗങ്ങളായ​ സഞ്ജയ് കുമാർ, അജിത സുകുമാരൻ, രാഷ്ട്രീയകക്ഷി നേതാക്കളായ വിനയൻ, സണ്ണി തണ്ണിക്കോട്ട്, ആർച്ച ജയപ്രകാശ്, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം ശാഖാ പ്രസിഡന്റ് സുഷമ പ്രകാശൻ, രേഖ രാജു, വിദ്യാ സുധീഷ് എന്നിവർ സംസാരിച്ചു. അശ്വിൻ ബിജു,​ നവനീത്, ശ്രീക്കുട്ടൻ, അതുൽ കൃഷ്ണൻ, പ്രവീൺ കുമാരി, മാളവിക ഷാജി, ശ്രീലക്ഷ്മി രമേശൻ, ആര്യ രാജീവ് എന്നിവർ നേതൃത്വം നൽകി.