mla

കോതമംഗലം: കോതമംഗലം താലൂക്കിൽ സർക്കാർ സ്ഥാപനങ്ങളിലും വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കെടുത്തു.
കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ദേശീയ പതാക ഉയർത്തി. തഹസിൽദാർ എം. അനിൽകുമാർ, വി.എസ്. മഞ്ജുഷ, ജി. രശമി, എം.എ. പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം മുനിസിപ്പൽ ഓഫീസിൽ നടന്ന ആഘോഷത്തിൽ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ പതാക ഉയർത്തി. കെ.എ. നൗഷാദ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, അഡ്വ. ജോസ് വർഗീസ് എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ പതാക ഉയർത്തി. ഡയാന നോബി, ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, നിസാമോൾ ഇസ്മായിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പിണ്ടിമന ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ജെസി സാജു ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ജയ്‌സൺ ദാനിയേൽ, വിൽസൺ കെ. ജോൺ, ടി.കെ. കുമാരി, ബേസിൽ എൽദോസ്, ലത ഷാജി, എസ്.എം. അലിയാർ, ലാലി ജോയി, സിജി ആന്റണി, സാജു പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുൻ മന്ത്രി ടി.യു. കുരുവിള ദേശീയ പതാക ഉയർത്തി. എ.റ്റി. പൗലോസ്, ഷിബു തെക്കുംപുറം, ജോമി തെക്കേക്കര, റോയി സ്‌കറിയ, ജോർജ് അമ്പാട്ട്, ബിജു വെട്ടിക്കുഴ എന്നിവർ പങ്കെടുത്തു. കോതമംഗലം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷത്തിൽ പ്രസിഡന്റ് ഷെമീർ പനക്കൽ പതാക ഉയർത്തി. എൽദോസ് കീച്ചേരി, പി.എം. നവാസ്, സണ്ണി വർഗീസ്, പ്രവീൺ മോഹൻ, ജിജോ തോമസ് എന്നിവരും പങ്കെടുത്തു.