padam
എറണാകുളം-അങ്കമാലി അതിരൂപതാ അൽമായ സിനഡിൽ സെക്രട്ടറി പി.പി. ജെറാർദ് സംസാരിക്കുന്നു

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതാ അൽമായ സിനഡിന് കൊച്ചിയിൽ തുടക്കമായി. എറണാകുളം കലൂർ റീന്യൂവൽ സെന്ററിൽ ചെങ്ങനാശേരി അതിരൂപതാ അംഗം പ്രൊഫ. ടി.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. അൽമായ മുന്നേറ്റം അതിരൂപത പ്രസിഡന്റ് ഷൈജു ആന്റണി അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി. ജെറാർദ് ആമുഖ പ്രസംഗവും ജീവൻ ഫിലിപ്പ് മുഖ്യപ്രഭാഷണവും നടത്തി. പ്രകാശ് പി. ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. ബിനു ജോൺ, റിജു കാഞ്ഞൂക്കാരൻ, ജെമി ആഗസ്റ്റിൻ, ജോസഫ് വർഗീസ്, ബോബി ജോൺ മലയിൽ, തങ്കച്ചൻ പേരയിൽ എന്നിവർ സംസാരിച്ചു. എറണാകുളം അതിരൂപതാ ഇടവകകളിലെ 300ലധികം പ്രതിനിധികളും മറ്റ് രൂപതകളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും വൈദിക - സന്യസ്ത പ്രതിനിധികളും നിരീക്ഷകരും പങ്കെടുക്കുന്നുണ്ട്.