പറവൂർ: ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുടെ കുടുംബ സംഗമം 'സമന്വയം 2025" നാളെ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് സമന്വയം ഹാളിൽ നടക്കും. ഉച്ചയ്ക്ക് 12ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പ്രദീപ് കുമാർ തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.ഡി. വേണുഗോപാൽ, ഡോ. കെ.ആർ. രാജപ്പൻ, എ.പി. സദാനന്ദൻ, പ്രൊഫ. ഡോ. പി.എ. സേതു തുടങ്ങിയവർ സംസാരിക്കും. രാവിലെ 9ന് തുടങ്ങുന്ന പരിപാടി വൈകിട്ട് 5.15ന് സമാപിക്കും.