നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് കെ.ആ.ർ ദിനേശ്, വൈസ് പ്രസിഡന്റ് എ.ആർ. അമൽ, സെക്രട്ടറി കെ.ഡി. സജീവൻ തുടങ്ങിയവർ സംസാരിച്ചു.