വൈപ്പിൻ: 17 ദിവസമായി നടന്നുവരുന്ന പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെ തിരുനാളിന് ഇന്നലെ സമാപനമായി. ദിവ്യബലികൾക്കും നൊവേനകൾക്കും ഫാ. ലിജു താണപ്പിള്ളി, ഡോ. ജോഷി കോണത്ത് , ഫാ. സോനു അംബ്രോസ്, ഫാ. ബിജു, ഫാ. തോമസ് കളരിക്കൽ , ഡോ. ജോൺസൺ പങ്കേത്ത് , ഫാ. ബിനു മുക്കത്ത് എന്നിവർ കാർമ്മികത്വം വഹിച്ചു. കാഴ്ച സമർപ്പണം, രൂപം എടുത്ത് വയ്ക്കൽ എന്നിവയോടെ തിരുനാൾ സമാപിച്ചു. റെക്ടർ ഡോ. ആന്റണി കുരിശിങ്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു.