lipin
ലിപിൻ

വൈപ്പിൻ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. ചെറായി കയർഫാക്ടറിക്ക് സമീപം കൂവപ്പറമ്പിൽ ശശിയുടെ മകൻ ലിപിനാണ് (36) മരി​ച്ചത്. ആഗസ്റ്റ് 7ന് ചെറായി സഹോദരൻ കവാടത്തിന് സമീപം സംസ്ഥാനപാതയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. അമ്മ : ബേബി. സഹോദരൻ: സിബിൻ.