വൈപ്പിൻ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. ചെറായി കയർഫാക്ടറിക്ക് സമീപം കൂവപ്പറമ്പിൽ ശശിയുടെ മകൻ ലിപിനാണ് (36) മരിച്ചത്. ആഗസ്റ്റ് 7ന് ചെറായി സഹോദരൻ കവാടത്തിന് സമീപം സംസ്ഥാനപാതയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. അമ്മ : ബേബി. സഹോദരൻ: സിബിൻ.