ആലുവ: കെ.എസ്.എഫ്.ഇ ഏജന്റസ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ബി. സന്ധ്യ അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ. സുനിൽകുമാർ, ജില്ലാ സെക്രട്ടറി എം.സി. സുനിൽകുമാർ, സി.പി. ബാബു, വി. സലീം, മധുസുദനൻ, കെ.എ. രമേശ് എന്നിവർ സംസാരിച്ചു.