aituc

കൊച്ചി: അമേരിക്കൻ തിരുവ വർദ്ധിപ്പിച്ച നടപടിക്കെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കളമശേരിയിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ടി. നിക്‌സൻ അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമലാ സദാനന്ദൻ, ടി. രഘുവരൻ, കെ.എ. നവാസ്, രാജേഷ് കാവുങ്കൽ, സി.വി. ശശി, ടി.സി. സഞ്ജിത്ത്, പി.വി. പ്രകാശൻ, സന്തോഷ് ബാബു, കെ.ആർ. റെനീഷ് എന്നിവർ സംസാരിച്ചു.