കൊച്ചി: ചിന്മയ മിഷനും ചിന്മയ വിദ്യാലയവും തൃപ്പൂണിത്തുറ ചിന്മയ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന രാമായണ മാസം സമാപനാഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് വൈകിട്ട് 5.30ന് നടക്കും. ചിന്മയ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഓൾ കേരള ചിന്മയ മിഷൻ ആക്ടിവിറ്റീസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ സ്വാമി അഭയാനന്ദയുടെ പങ്കെടുക്കും. സ്‌കൂൾ വിദ്യാർത്ഥികളുടെ സമ്പൂർണ രാമായണ പാരായണം, പ്രഭാഷണങ്ങൾ, ഭക്തി ഗാനങ്ങൾ, ഭജൻസ്, നൃത്താവിഷ്‌കാരം എന്നിവ നടക്കും. വിവരങ്ങൾക്ക്: 9746420632