കൊച്ചി: കൊച്ചി ലുലുമാളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കംകുറിച്ച് ഡി.ഐ.ജി സതീഷ് ബിനോ ദേശീയപതാക ഉയർത്തി. മൂന്ന് പ്ലാറ്റൂണിലായി അണിനിരന്ന മാളിലെ സുരക്ഷാജീവനക്കാരുടെ പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച സുരക്ഷാജീവനക്കാർക്കുള്ള പുരസ്കാരവും കൈമാറി. സ്വാതന്ത്ര്യദിന സന്ദേശവും ദേശഭക്തി ഗാനാലാപനവും മധുര വിതരണവുമായി ആഘോഷങ്ങൾ അവസാനിച്ചു.
കൊച്ചി ലുലു റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ. നാഥ്, മാൾ മാനേജർ രജീഷ് ചാലുമ്പറമ്പിൽ, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഓപ്പറേഷൻസ് മാനേജർ പീതാംബരൻ, സേഫ്‌റ്റി ആൻഡ് സെക്യൂരിറ്റി ഡെപ്യൂട്ടി മാനേജർ കെ.ടി അനിൽ തുടങ്ങിയവർ പങ്കെടുത്തു.