മൂവാറ്റുപുഴ: നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് സാമ്രാജ്യം അടിച്ചേൽപ്പിച്ച അടിമത്തത്തിൽ നിന്ന് ഇന്ത്യൻ ജനത നടത്തിയ ഉജ്ജ്വലമായ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മയാണ് ഓരോ സ്വാതന്ത്ര്യദിനവുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഒരേ ലക്ഷ്യത്തിനായി വിവിധ ജനവിഭാഗങ്ങൾ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ വിജയമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് ലൈബ്രറി പ്രസിഡന്റ് കൂടിയായ ഗോപി കോട്ടമുറിക്കൽ ദേശീയ പതാക ഉയർത്തി. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ടി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ്, ലൈബ്രേറിയൻ ദിവ്യ സുധിമോൻ, കെ.എം. ദിലീപ്, അജേഷ് കോട്ടമുറിക്കൽ, കെ.വി. മനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.