കൊച്ചി: എച്ച്1എൻ1 പനി ബാധിച്ചതിനെത്തുടർന്ന് വെണ്ണല ഗവ. ഹൈസ്‌കൂൾ അടച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് പി.ടി.എയും മാനേജ്മെന്റ് കമ്മിറ്റിയും അറിയിച്ചു. സ്‌കൂളിൽ അഞ്ചാംക്ലാസിലെ രണ്ടു കുട്ടികൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം മുൻകരുതലായി അ‍ഞ്ചാംക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഒരാഴ്ചത്തേക്ക് ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയത്. തെറ്റായ പ്രചാരണങ്ങൾ ആശങ്ക സൃഷ്ടിച്ചുവെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.