തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യ പ്രമുഖനായിരുന്ന ശ്രീനരസിംഹ സ്വാമിയുടെ 148-ാം ജയന്തി ആഘോഷങ്ങൾ എരൂരിലെ നരസിംഹാശ്രമത്തിൽ ആചരിച്ചു. ഇന്നലെ നടന്ന ഗുരു വിജ്ഞാന സരണി ഡോ. എം.വി. അനൂപ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവൻ ലോകത്തെ ഒന്നായി കാണുക എന്ന മഹത്തായ ദർശനമാണ് നൽകിയത്. ഈ മഹത്തായ ദർശനത്തിന്റെ പ്രചാരകന്മാരായിരുന്ന ഗുരുശിഷ്യന്മാരിൽ പ്രഥമസ്ഥാനമാണ് നരസിംഹ സ്വാമി വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. കെ. ബാബു എം.എൽ.എ, ജ്യോതിസ് മോഹൻ, സീഗൾ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. സുരേഷ് കുമാർ മധുസൂദൻ, ബാബു റാം തുടങ്ങിയവർ സംസാരിച്ചു.