ആലുവ: കനത്ത മഴയിൽ തോട്ടയ്ക്കാട്ടുകരയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു. ഗൃഹനാഥൻ തലനാരിഴക്ക് രക്ഷപ്പെട്ടു. കുഴിനികത്തൽ വീട്ടിൽ കെ.എൻ. ബാബുക്കുട്ടൻ ആണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ബാബുക്കുട്ടൻ ജോലി കഴിഞ്ഞെത്തി വസ്ത്രം മാറുമ്പോൾ മേൽക്കൂരയിൽ നിന്ന് ഒരു ഓട് തോളിൽ തട്ടി താഴെ വീണു. ഇതോടെ വീട്ടിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങി. തൊട്ടുപിന്നാലെയാണ് മേൽക്കൂര തകർന്നുവീണത്. അടുക്കളയും ഒരു മുറിയും പൂർണമായി തകർന്നു. ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു അപകടം.