ചോറ്റാനിക്കര: ദീർഘനാൾ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കഴക പ്രവൃത്തി ചെയ്തിരുന്ന ചോറ്റാനിക്കര അനുഗ്രഹയിൽ അച്യുതവാര്യർ (96) നിര്യാതനായി. സംസ്കാരം പടിയാർ ഹോമിയോ മെഡിക്കൽ കോളേജിന് സമീപത്തെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ സീത വാരസ്യാർ. മക്കൾ: മുരളീധര വാര്യർ (മുൻ ദേവസ്വം ഓഫീസർ, തൃപ്പൂണിത്തുറ ദേവസ്വം), സുരേന്ദ്രൻ വാര്യർ (റിട്ട. പോസ്റ്റൽ സർവീസ്), ഹേമലത വാരസ്യാർ, രമേശൻ വാര്യർ (ചോറ്റാനിക്കര ദേവസ്വം കഴകം), രാജലക്ഷ്മി വാരസ്യാർ. മരുമക്കൾ: രാധ വാരസ്യാർ, പരേതയായ ഗീത വാരസ്യാർ, രവീന്ദ്രൻ വാര്യർ, പ്രിയ വാരസ്യാർ, ബാലസുബ്രഹ്മണ്യൻ വാര്യർ.