ആലുവ: ദേശീയ പതാകയെ ഫേസ് ബുക്കിലൂടെ അപമാനിച്ചതിന് പൊലീസ് കേസെടുത്തു. ആൽവിച്ചൻ മുരിങ്ങയിൽ എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് ദേശീയ പതാകയെ അപമാനിച്ച് കുറിപ്പിട്ടത്. ചുണങ്ങംവേലി സ്വദേശി അനൂപ് നൽകിയ പരാതിയിൽ എടത്തല പൊലീസാണ് കേസെടുത്തത്.