ചോറ്റാനിക്കര: 79-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കരയിൽ തിരംഗ യാത്ര നടത്തി. ചോറ്റാനിക്കര ഗുരു മണ്ഡപത്തിന്റെ മുൻപിൽ നിന്ന് ആരംഭിച്ച് പഞ്ചായത്തിന് മുൻവശത്തുള്ള ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി സമാപിച്ചു. സമാപനയോഗം ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.എം സുരേഷ്, കെ.എസ്. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. പ്രദീപ്. തുടങ്ങിയവർ സംസാരിച്ചു.