u

തൃപ്പൂണിത്തുറ: കണ്ണൻ കുളങ്ങര അജന്ത നഗർ റെസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം കെ. ബാബു എം.എൽ. എൽ ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ എക്സലൻസ് അവാർഡ് വിതരണവും എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ബാബു ജോസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ഡി. അർജുനൻ, പി.കെ. ജയകുമാർ,ട്രുറ മേഖലാ പ്രസിഡന്റ് എം. സന്തോഷ്കുമാർ, സി.എസ്. മോഹനൻ, മാഗി ജോസ്, പോൾസൺ അമ്പലത്തിങ്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.പി.പ്രസാദ് (പ്രസിഡന്റ്) ജോമോൾ(വൈസ് പ്രസിഡന്റ്)മിനി ജോർജ് (സെക്രട്ടറി) വൽത്സ പോൾസൺ (ജോ. സെക്രട്ടറി) കെ.കെ.എസ്. മണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.