മുളന്തുരുത്തി : പ്രൊഫ. എം. കെ.സാനുവിന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച പി.പി. രാജൻ ആദര സമ്മേളനം ഇന്ന് നടക്കും. മുളന്തുരു ത്തി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2ന് നടക്കുന്ന സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ ഉദ്ഘാടനം ചെയ്യും. ഫാ. ഡാർലി എടപ്പങ്ങാട്ടിൽ അദ്ധ്യക്ഷത വഹിക്കും. പി.പി. രാജനെക്കുറിച്ച് പ്രൊഫ. എം.കെ.സാനുവിന്റെ വിഡിയോ പ്രദർശിപ്പിക്കും. ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തും. ഫ്രാൻസിസ് ജോർജ് എം.പി പ്രശസ്തിപത്രം സമ്മാനിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനൂപ് ജേക്കബ് എം.എൽ.എ പുരസ്കാരം നൽകും. വൈകിട്ട് നാലിന് 'സാമൂഹിക നീതിയും ജനാധിപത്യ വും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ടി.എ. അഹമ്മദ് കബീർ, സണ്ണി എം. കപിക്കാട്, വി.ആർ.ജോഷി എന്നിവർ പങ്കെടുക്കും.