rotary

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബും റോട്ടറി കരാട്ടെ ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരം പെരുമ്പാവൂർ എ. എസ്. പി. ഹാർദിക് മീണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ബോബി പി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം.കുര്യാക്കോസ്, ബേസിൽ എബ്രാഹം, അഡ്വ. മാത്യു ജോസഫ്, ഡോ. ടി.എം. എബിൻ, ജോയി പോൾ തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നേര്യമംഗലം നവോദയ വിദ്യാലയവും ഹൈസ്കൂൾ വിഭാഗത്തിൽ കോതമംഗലം സെന്റ് ജോർജ് സ്കൂളും ഒന്നാം സ്ഥാനം നേടി.