കൊച്ചി: മതംമാറ്റ ശ്രമത്തെ തുടർന്ന് കോതമംഗലത്തെ സോന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റമീസിന്റെ കുടുംബവുമായി അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലുൾപ്പെട്ടവർക്ക് അടുത്ത ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ് പറഞ്ഞു. സോനയെ പൂട്ടിയിട്ട് ഉപദ്രവിച്ച പാനായിക്കുളം, വിവാദമായ സിമി ക്യാമ്പ് നടന്ന ഇടമാണ്. റമീസിന്റെ കുടുംബത്തിന് പുറത്തു നിന്നുള്ളവരും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടവരൊക്കെ പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷണയിലാണ്. സോനയുടെ കുടുംബം എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടിട്ടും പൊലീസും സർക്കാരും പ്രതിപക്ഷവും മൗനം പാലിക്കുകയാണ്. ലൗ ജിഹാദ് ക്രിമിനൽ കുറ്റമാക്കണം. നിർബന്ധിത മതപരിവർത്തന കേസ് എടുക്കാനാകില്ലെങ്കിൽ നിയമ നിർമ്മാണം നടത്തണം. പൊന്നാനിയിലേതിനു സമാനമായി എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരും മതപരിവർത്തന കേന്ദ്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.