കളമശേരി: ഔഷധസസ്യങ്ങളെയും മട്ടുപ്പാവിലെ കൃഷിരീതികളെയും കുറിച്ച് കളമശേരിയിൽ സെമിനാർ നടന്നു. അനുഗ്രഹമിത്ര സൊസൈറ്റിയുടെയും വി.ബി. ഹോസ്പിറ്റലിന്റെയും നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ആർ. വീണാ ദേവി പരിപാടി ഉദ്ഘാടനം ചെയ്തു. വി.ബി. ഹോസ്പിറ്റൽ എം.ഡി. എൻ.എ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. പ്രൊഫ. ഡോ. എൻ. മിനി രാജ് വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ എടുത്തു. മട്ടുപ്പാവ് കൃഷിയെക്കുറിച്ച് റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഫിലിപ് ജി.ടി. കാനാട്ട് ക്ലാസെടുത്തു. ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യങ്ങളുടെ തൈകളും വിത്തുകളും വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കല്ലറ മോഹൻദാസ്, ഡോ. കെ.എം. അബ്ദുൾ സലാം, ഡോ. നീനു പി. മോഹൻ, സി.ആർ. സിന്ധു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.