ph

കാലടി: മഞ്ഞപ്ര ഫൈൻ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റിയിൽ (ഫാസ് ) സ്വാതന്ത്ര്യ ദിനത്തിൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് തുടക്കമായി. ഫാസ് പ്രസിഡന്റ് ദേവസി മാടൻ അദ്ധ്യക്ഷനായി. ലൈബ്രറിയിലേയ്ക്കുള്ള പുസ്തക സമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നിർവഹിച്ചു. സെക്രട്ടറി റോയ് തോട്ടങ്കര, വൈസ് പ്രസിഡന്റ് രാജു അമ്പാട്ട്, ട്രഷറർ ജോസ് തെക്കിനേൻ, ജോബി ജോസ് എന്നിവർ സംസാരിച്ചു.