bdjs

കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 79-ാമത് സ്വാതന്ത്ര്യദിനാഘോഷവും ആദരിക്കലും കേന്ദ്ര ഗവ. കൗൺസൽ അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര്യസമര സേനാനി സി.കെ. ഗാന്ധി, വിമുക്തഭടൻ ക്യാപ്ടൻ സുന്ദരം എന്നിവരെ ആദരിച്ചു. മഹിളാ സേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ, ഷാജി ഇരുമ്പനം, പി.ഐ. തമ്പി, അർജുൻ ഗോപിനാഥ്, ഗിരീഷ് തമ്പി, കെ.ജി. ബിജു, സുനിൽ ദത്ത്, മനോജ് മാടവന എന്നിവർ പ്രസംഗിച്ചു.