പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ, എറണാകുളം മുക്തിഭവൻ പ്രീമാരേജ് കൗൺസലിംഗ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യുവതീയുവാക്കൾക്കായി ദിദ്വിന വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് യൂണിയൻ ഓഡിറ്റോറിയത്തിൽ തുടങ്ങി. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ എം.പി. ബിനു അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, വി.എൻ. നാഗേഷ് എന്നിവർ സംസാരിച്ചു. പായിപ്ര ദമനൻ, ബിന്ദു മേനോൻ, പി.എസ്. ജയരാജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു. ഇന്ന് സമാപിക്കും.