വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിലെ വയോജന സംഗമം എസ്.എൻ.ഓഡിറ്റോറിയത്തിൽ നടന്നു. ജനസംഖ്യയിൽ പ്രബല വിഭാഗമായ 60 വയസ് പിന്നിട്ടവരുടെ ക്ഷേമവും പരിപാലനവും ലക്ഷ്യമിടുന്ന പരിപാടിയിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ആമുഖ പ്രഭാക്ഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, മുൻ പ്രസിഡന്റ് കെ.ഡി.ബാബു, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി.ജയകുമാർ, എ.എ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സാമൂഹിക നീതി വകുപ്പിലെ പി. ആർ. കൃഷ്ണൻ വയോജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ക്ലാസ് നടത്തി.