con

കാക്കനാട്: തൃക്കാക്കര നോർത്ത് - സെൻട്രൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ലഹരി മരുന്നുകളുടെ അടിമത്വത്തിൽ നിന്ന് സ്വബോധത്തിലേക്ക് സ്വതന്ത്രമാകാം എന്ന മുദ്രാവാക്യം ഉയർത്തി മനുഷ്യമതിലും സിഗ്നേച്ചർ പ്രദർശനവും തൃക്കാക്കര നഗരസഭയ്ക്ക് സമീപം നടത്തി. ലായേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളം പള്ളി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സി.സി. വിജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെൻട്രൽ മണ്ഡലം പ്രസിഡന്റ് അജിത തങ്കപ്പൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിപ്സൺ ജോളി തുടങ്ങിയവർ സംസാരിച്ചു.