കൊച്ചി: പാലാരിവട്ടം ചാത്തങ്ങാട്ട് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും 10,12 ക്ലാസുകളിലെ പരീക്ഷകളിലെ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.
എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി.ബി. ഷാജി അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ആർ. രാജേഷ്, ട്രഷറർ ഹസിത പ്രവീൺ എന്നിവർ സംസാരിച്ചു.