aiyf
കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സംഗമം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: 'ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം" എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം കേന്ദ്രങ്ങളിൽ യുവജനസംഗമം സംഘടിപ്പിച്ചു. കളമശേരിയിൽ ടി.ടി. ജിസ് മോൻ, കോതമംഗലത്ത് കെ.കെ. അഷറഫ്, കുന്നത്തുനാട് കമലാ സദാനന്ദൻ, മൂവാറ്റുപുഴയിൽ എൻ. അരുൺ, പറവൂരിൽ കെ.എം. ദിനകരൻ , പെരുമ്പാവൂരിൽ ബാബു പോൾ, ആലുവയിൽ പി.കെ. രാജേഷ്, തൃക്കാക്കരയിൽ ടി. രഘുവരൻ, പിറവത്ത് അഡ്വ. കെ.എൻ. സുഗതൻ, തൃപ്പൂണിത്തുറയിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ, എറണാകുളത്ത് എൽദോ എബ്രഹാം, വൈപ്പിനിൽ കെ.ആർ. റെനീഷ്, അങ്കമാലിയിൽ വി.എ. നവാസ് എന്നിവർ ഉദ്ഘാടനം ചെയ്തു.