കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ കരിമുഗൾ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ളബ് പ്രസിഡന്റ് കെ.സി. ഏലിയാസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, പഞ്ചായത്ത് അംഗം എം.എം. ലത്തീഫ്, ലയൺസ് ക്ളബ് സോണൽ പ്രസിഡന്റ് കേശവൻകുട്ടി എന്നിവർ സംസാരിച്ചു. മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങൾക്കും ഓണപ്പുടവ നൽകി.