പറവൂർ: മൂത്തൂറ്റ് പാപ്പച്ചൻ ട്രോഫി ഇന്റർസ്കൂൾ വോളിബാൾ ടൂർണമെന്റിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. ആൺകുട്ടികളുടെ അണ്ടർ 19, അണ്ടർ 17 വിഭാഗത്തിൽ എസ്.എൻ.വി സ്കൂളും അണ്ടർ 14 കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ്. ഹയർസെക്കൻഡറി സ്കൂളും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
അണ്ടർ 19 കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ, അണ്ടർ 17 കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ്, അണ്ടർ 14 കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിനും രണ്ടാംസ്ഥാനം ലഭിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 19 പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളും അണ്ടർ 17 പൂവത്തുശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളും അണ്ടർ 14 കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂളും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
അണ്ടർ 19ൽ വടുതല ചിന്മയ സ്കൂൾ, അണ്ടർ 17, 14 ൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിന് രണ്ടാംസ്ഥാനം ലഭിച്ചു. പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. മൂത്തൂറ്റ് അക്കാഡമി ടെക്നിക്കൽ ഡയറക്ടർ ടി. ബിയോജ് ബാബു .എ.ജി. അജിത്ത്കുമാർ, ടി.ആർ. ബിന്നി എന്നിവർ സംസാരിച്ചു.