padam

കൊച്ചി: എറണാകുളം ശ്രീശങ്കര സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 16 മുതൽ 30 ദിവസം നീണ്ടുനിന്ന ഭവനങ്ങൾ തോറുമുള്ള രാമായണപാരായണ യഞ്ജനം പേരണ്ടൂർ ശ്രീ ബാലഭദ്രാ ദേവി ക്ഷേത്രത്തിൽ സമാപിച്ചു. പാരായണത്തോടൊപ്പം ഭജന, പ്രഭാഷണം,സംശയനിവാരണം എന്നീ വിഷയങ്ങൾ തോർത്തിണക്കിയ സംഘടിപ്പിച്ച രാമായണമാസാചരണത്തിന്റെ സമാപനസഭ ഭാഗവതാചാര്യ രുഗ്മിണി അന്തർജനം ഉദ്ഘാടനം ചെയ്തു. സത്സംഗം അദ്ധ്യക്ഷൻ കെ.സി കുമാർ,മോഹനൻ, ധീരവസഭ എളമക്കര മണ്ഡലം സെക്രട്ടറി വിശാൽ, ബി.എം. സനൽ കുമാർ എന്നിവർ സംസാരിച്ചു. ഭജനയും പ്രസാദവിതരണവും ഉണ്ടായിരുന്നു.