കൊച്ചി: ചിന്മയാ മിഷൻ, ചിന്മയാ വിദ്യാലയ, ചിന്മയാ ആർട്‌സ് ആൻഡ് സയൻസ് കോളേജ് തൃപ്പൂണിത്തുറ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗീതാ സത്സംഗവും രാമായണ മാസാചരണത്തിന്റെ ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിച്ചു.
ചിന്മയ മിഷൻ പ്രവർത്തനങ്ങളുടെ സംസ്ഥാന കോ-ഓർഡിനേറ്റർ സ്വാമി അഭയാനന്ദ ക്ലാസ് നയിച്ചു. പരിപാടിയോട് അനുബന്ധിച്ച് ചിന്മയ മിഷൻ തൃപ്പൂണിത്തുറ പ്രസിഡന്റ് ഡോ. ലീല രാമമൂർത്തി, പ്രിയ സി. പിള്ള, ജോയ്സ്, രാമകൃഷ്ണൻ പോട്ടി, സന്തോഷ് കുമാർ. ബി, രാജേഷ് എന്നിവർ സംയുക്തമായി ദീപം തെളിച്ചു.
ഇന്നലെ നടന്ന ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ ചിന്മയാ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ നൃത്താവിഷ്‌കാരം നടന്നു.