കൊച്ചി: കാലപ്പഴക്കമേറിയ വൈദ്യുത കമ്പികൾ സമയബന്ധിതമായി മാറ്റിസ്ഥാപിക്കാത്തതും കവേഡ് കണ്ടക്ടർ, എ.ബി.സി ലൈനിലേക്ക് മാറുന്നതിൽ പരാജയപ്പെട്ടതുമാണ് സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ( ഐ.എൻ.ടി.യു.സി) ജില്ലാ ജനറൽ കൗൺസിൽ. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഷമീം നാട്യമംഗലത്തിനും യു.ഡി.ഇ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.അനിൽകുമാറിനും സ്വീകരണം നൽകി .ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജോഷി മാടൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി സി.എം. യൂസഫ് , സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജി. സെബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറി ജിജിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.