കൊച്ചി: പശ്ചിമഘട്ടത്തിന്റെ മർമ്മരം എന്ന വിഷയത്തിൽ മംഗളവനത്തിൽ ത്രിദിന ശില്പശാല തുടങ്ങി. സാമൂഹ്യവനവത്കരണ വിഭാഗം സി.സി.എഫ് ഇന്ദു വിജയൻ ഉദ്ഘാടനം ചെയ്തു. വനം, വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ കോ എക്‌സിസ്റ്റൻസ് കളക്ടീവ്, അനക് സംഘടനകളാണ് സംഘടിപ്പിക്കുന്നത്. എം.എൻ. ജയചന്ദ്രൻ അദ്ധ്യക്ഷനായി. കേരള കാർഷിക സർവകലാശാല ഡീൻ ഡോ. പി.ഒ. നമീർ, കോട്ടയം ടിമ്പർ ഡിപ്പോ ഡി.എഫ്.ഒ ജി. പ്രസാദ്, വയനാട് എ.സി.എഫ് എം. ജോഷിൽ, കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദിൻ, പെരിയാർ ടൈഗർ റിസർവിലെ എക്കോ ടൂറിസം ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. ശില്പശാല നാളെ സമാപിക്കും.