തൃപ്പൂണിത്തുറ: മുനിസിപ്പാലിറ്റിയുടെ ഭരണ പരാജയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിന് മുന്നിൽ 'കുടം കമിഴ്ത്തി വെള്ളമൊഴിച്ച്' പ്രതിഷേധ സമരം നടത്തി. നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനെതിരെയായിരുന്നു പ്രതിഷേധം.
ബി.ജെ.പി. സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് സമീർ ശ്രീകുമാർ അദ്ധ്യക്ഷയായി. സെക്രട്ടറി രാജൻ പനക്കൽ ആമുഖ പ്രഭാഷണം നടത്തി. കൗൺസിലർമാരായ അഡ്വ. പി.എൽ. ബാബു, നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, സംസ്ഥാന കൗൺസിൽ അംഗവും കൗൺസിലറുമായ യു. മധുസൂദനൻ, മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ എന്നിവർ സംസാരിച്ചു.