reji

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ വിജ്ഞാനകേരളം ഐ.എഫ്.സി ലൈവ്ലി ഹുഡ് സർവീസ് സെന്റർ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. സംസ്ഥാനത്തെ തൊഴിൽദാതാക്കളെയും അന്വേഷകരെയുംഏകോപിപ്പിക്കുന്ന സംവിധാനമാണിത്. ഇതോടൊപ്പം കാർഷിക, മൃഗസംരക്ഷണ ഉപജീവന പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ വഴി നടപ്പാക്കുന്ന സംയോജിത ഫാമിംഗ് ക്ലസ്റ്റർ സേവനങ്ങൾക്കുമായാണ് ഐ.എഫ്.സി ഓഫീസ് ആരംഭിക്കുന്നത്. പഞ്ചയത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, സി.ഡി.എസ് ചെയർപേഴ്സൺ അജിത നാരായണൻ, മെമ്പർ സെക്രട്ടറി കെ.കെ. ജയശ്രീ, റെജി ഇല്ലിക്കപറമ്പിൽ എന്നിവർ സംസാരിച്ചു.