cong

കിഴക്കമ്പലം: കിഴക്കമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യക്കോട്ടയും പ്രതിജ്ഞയും ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി പോൾ അദ്ധ്യക്ഷനായി. കിഴക്കമ്പലം ഫെറോന പള്ളിവികാരി ഫാ. ഫ്രാൻസിസ് അരീക്കൽ, ജനാബ് ഫൈസൽ ബാഖവി റഹ്മാനി, ഫാ. ഷാജി വർഗീസ് പാറക്കാടൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. എസ്.എൻ.ഡി.പി യോഗം പഴങ്ങനാ‌ട് ശാഖ പ്രസിഡന്റ് ടി.കെ. ബിജു, എം.ടി. ശിവശങ്കരൻ, എം.പി. രാജൻ, ബാബു സെയ്താലി, ഏലിയാസ് കാരിപ്ര, സോണി ആന്റണി, ചാക്കോ പി. മാണി, ജോളി ബേബി, അസ്മ അലിയാർ, ജൈസൽ ജബാർ എന്നിവർ സംസാരിച്ചു.