temble

കോതമംഗലം: മുസ്ലീം കുടുബത്തിനായി പൊതുജനപങ്കാളിത്തോടെയുള്ള വീട് നിർമ്മാണത്തിന് ഹൈന്ദവ ക്ഷേത്രവും ധനസമാഹരണം നടത്തി. പല്ലാരിമംഗലത്താണ് മതസൗഹാർദ്ദത്തിന്റെ വേറിട്ട മാതൃക. മരണമടഞ്ഞ ഷാനവാസിന്റെ കുടുബത്തിനുവേണ്ടിയാണ് വീട് നിർമ്മിക്കുന്നത്. പല്ലാരിമംഗലം ശിവ ക്ഷേത്രകമ്മറ്റിയും യൂത്ത് വിംഗും ചേർന്ന് സമാഹരിച്ച തുക മേൽശാന്തി തൈക്കാട്ടുശ്ശേരി ഇല്ലം ശ്രീകാന്ത് നമ്പൂതിരിയിൽ നിന്ന് ചെമ്പഴ ജുമാ മസ്ജിദ് ഇമാം അൻവർ മൗലവി ഏറ്റുവാങ്ങി. ശിവക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. സഹായസമിതി ചെയർമാൻ ഒ. ഇ. അബ്ബാസ്, പി. കെ. മൊയ്തു, എം. പി. ഷൗക്കത്തലി, ഇ. എച്ച്. അബ്ദുൾകരീം, എം. എം. അലിയാർ, സലിം, ഷമീർ മൈതീൻ, എൻ. പി. ഷാജഹാൻ, കെ. പി. മുഹമ്മദ്ഷാ, പി. ബി. സുരേഷ്, ശ്രീമോൻ ശ്യാംലാൽ, എം. കെ. മനോജ്, പി. ആർ. വിഷ്ണു തുടങ്ങിയവരും പങ്കെടുത്തു.